പാലക്കാട് എക്‌സൈസ് ഓഫീസില്‍ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് എക്‌സൈസ് ഓഫീസില്‍ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്‌സൈസ് പിടികൂടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുകയാണ്.

Top