കൊച്ചിയില്‍ രണ്ടുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പ്രതി ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ രണ്ടുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഓട്ടോഡ്രൈവര്‍ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. തീ കൊളുത്തി ആത്മഹത്യ ചെയ്യും മുന്‍പ് മറ്റു രണ്ടു പേരുടെ ദേഹത്ത് കൂടി ഫിലിപ്പ് പെട്രോള്‍ ഒഴിച്ചിരുന്നുവെങ്കിലും ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊച്ചി പച്ചാളത്തെ ഷണ്‍മുഖം റോഡില്‍ വച്ചാണ് സംഭവം. ഷണ്‍മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റേയും കടയിലുണ്ടായിരുന്ന ജെറി എന്നയാളുടേയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ പങ്കജാക്ഷനേയും ജെറിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോള്‍ ഒഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top