‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പോസ്റ്റര്‍ വൈറലാകുന്നു

pm

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. പോസ്റ്ററില്‍ മന്‍മോഹന്‍ സിങ്ങിനൊപ്പം ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ രാഷ്ട്രപതി, എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട്.

ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററില്‍’ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്‍. ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും സൂസന്‍ അഭിനയിച്ചിട്ടുണ്ട്. 35കാരിയായ നടിക്ക് ബംഗാളി, മറാത്തി, ഹിന്ദി ഭാഷകള്‍ അറിയാം. ടെലിവിഷന്‍ പരമ്പരയായ ‘പ്രധാനമന്ത്രി’യില്‍ സോണിയ ഗാന്ധിയെ സൂസന്‍ നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.

വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top