സ്‌ഫോടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; രണ്ടു പേര്‍ മരിച്ചു

ബാംഗ്ലൂര്‍: കന്നട സിനിമയില്‍ സ്‌ഫോടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എട്ടുവയസുളള പെണ്‍കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്.ഷൂട്ടിംഗ് കാണാനെത്തിയ സുമാരിയ(28), ആയിര(എട്ട്) എന്നിവരാണു മരിച്ചത്.അപകടത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു.

വി. സമുദ്ര സംവിധാനം ചെയ്യുന്ന രണം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ചിരഞ്ജീവി, സര്‍ജ, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Top