എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് 150 ശതമാനം വര്‍ധിപ്പിച്ച് ആം ആദ്മി സര്‍ക്കാര്‍

aravind--kejariwal

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് വര്‍ധിപ്പിച്ച് ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കൂടിയ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.

ഇതോടെ നിലവില്‍ വര്‍ഷം നാല് കോടിയായിരുന്ന പ്രാദേശിക വികസന ഫണ്ട് പത്ത് കോടിയായി ഉയരും. ഇത് നടപ്പാക്കുന്നതോടെ ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് എം.പി.മാര്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയോളം തുക എം.എല്‍.എമാര്‍ക്ക് പ്രാദേശിക വികസന ഫണ്ട് ഇനത്തില്‍ ലഭ്യമാകും.

അതേസമയം നിലവില്‍ ലഭ്യമാകുന്ന തുക പോലും നല്ല രീതിയില്‍ വിനിയോഗിക്കാത്ത എം.എല്‍.എമാര്‍ക്ക് ഇത്രയും ഉയര്‍ന്ന ഫണ്ട് അനുവദിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.

Top