81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു

81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സഹനടനായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അര്‍ഹനായി. മികച്ച സഹനടി ‘ദ ഹോള്‍ഡോവര്‍സ്’ എന്ന ചിത്രത്തിന് വേണ്ടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടന്‍ വിഭാഗത്തില്‍ വില്ലെം ഡാഫോ – പുവര്‍ തിങ്‌സ്, റോബര്‍ട്ട് ഡി നീറോ – കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍ – ഓപ്പണ്‍ഹൈമര്‍, റയാന്‍ ഗോസ്ലിംഗ് – ബാര്‍ബി, ചാള്‍സ് മെല്‍ട്ടണ്‍ – മെയ് ഡിസംബര്‍, മാര്‍ക്ക് റുഫലോ – പുവര്‍ തിങ്‌സ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങള്‍.ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ മികച്ച നടിയും നടനും ബീഫ് എന്ന് സീരീസില്‍ നിന്നാണ്. അലി വോങ്, സ്റ്റീവന്‍ യൂങ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ടിവി സീരീസ് വിഭാഗത്തില്‍ സഹനടിയായി ദ ക്രൗണ്‍ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്‌കാരത്തിന് അര്‍ഹയായി.ടിവി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി സക്‌സഷന്‍ എന്ന സീരീസിലെ അഭിനയത്തിന് മാത്യു മക്ഫാഡിയന്‍ അര്‍ഹനായി.

ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഷോ എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. മികച്ച സഹനടി വിഭാഗത്തില്‍ എമിലി ബ്ലണ്ട് – ഓപ്പണ്‍ഹൈമര്‍, ഡാനിയേല്‍ ബ്രൂക്ക്‌സ് – ദി കളര്‍ പര്‍പ്പിള്‍, ജോഡി ഫോസ്റ്റര്‍ – ന്യാദ്, ജൂലിയന്‍ മൂര്‍ – മെയ് ഡിസംബര്‍, റോസാമണ്ട് പൈക്ക് – സാള്‍ട്ട്‌ബേണ്‍ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങള്‍.

Top