67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ പുരസ്‌കാരത്തില്‍ മനോജ് ബാജ്‌പെയും (ബോണ്‍സലെ) ധനുഷും (അസുരന്‍) മികച്ച നടന്മാര്‍. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

സ്‌പെഷല്‍ എഫക്ട്‌സ്: സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍, വസ്ത്രാലങ്കാരം: സുജിത് സുധാകരന്‍, വി.സായ് എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ നേടി. പ്രഭാ വര്‍മ ഗാനരചയിതാവ് – കോളാമ്പി, മേക്കപ്: രഞ്ജിത് (ഹെലന്‍), റീറിക്കോര്‍ഡിങ് : റസൂല്‍ പൂക്കുട്ടി (ഒത്ത സെരിപ്പ് സൈസ് 7), കാമറ: ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്), സഹനടി: പല്ലവി ജോഷി, സഹനടന്‍ – വിജയ് സേതുപതി.മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മലയാള ചിത്രം ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യര്‍ നേടി.

 

 

Top