സൂപ്പര്‍ ഫീച്ചറുകളുമായി വാവെയ് മെയ്റ്റ് 20X 5ജിയില്‍ എത്തുന്നു

രാജ്യാന്തര വിപണിയില്‍ ഈ വര്‍ഷം പതിനഞ്ചു 5ജി ഫോണുകളെങ്കിലും എത്തുമെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ വര്‍ഷത്തെ ഫോണുകളിലൊന്നായ മെയ്റ്റ് 20 എക്‌സ് മോഡലിന് 5ജി നല്‍കുന്നതിനുള്ള തിരക്കിലാണ് വാവെയ് കമ്പനിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാവെയുടെ ശക്തിയുളള കിരിന്‍ 980 ആയിരിക്കും ഇതിന്റെ പ്രൊസസര്‍. 6ജിബി റാമുമുണ്ട്. ശക്തിയുടെ കാര്യത്തില്‍ മോശം വരില്ലെന്നാണ് കമ്പനിയുടെ വാദം. ലൈക്കാ ബ്രാന്‍ഡഡായ ട്രിപ്പിള്‍ ക്യാമറയും ഇതിന്റെ പിന്നിലെ അലങ്കാരമാണ്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ക്യാമറ ഫോണായ മെയ്റ്റ് 20 പ്രോയുടെ പ്രകടനം ലഭിക്കുമെന്നാണ് പറയുന്നത്. ഈ ഫോണില്‍ വാവെയുടെ ബാലോങ് 5000 മോഡമായിരിക്കാം 5ജി ചിപ്പായി ഉപയോഗിക്കുന്നത്.

ബാറ്ററി കപ്പാസിറ്റി 5,000 mAhല്‍ നിന്ന് 4,200 mAh ആയി കുറക്കും. എന്നാല്‍, അതു പരിഹരിക്കാനായി 40w സൂപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജര്‍ ഫോണിനൊപ്പം നല്‍കിയേക്കും. അതിവേഗ ചാര്‍ജിങ് സാധ്യമാകുന്നതോടെ ബാറ്ററിക്കുറവ് അനുഭവപ്പെട്ടേക്കില്ല.

Top