ഒറ്റ ജാക്ക്‌പോട്ടിലൂടെ 53 കാരിക്ക് ലഭിച്ചത് 758.7 മില്ല്യണ്‍ ഡോളര്‍

വാഷിങ്ടണ്‍: 53കാരിയായ മാവിസ് വാന്‍സിക് ജാക്ക്‌പോട്ടിലൂടെ സമ്മാനമായി നേടിയത് 758.7 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 5000 കോടി രൂപ).

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണിത്.

ലോട്ടറി അടിച്ചതോടെ 32 വര്‍ഷമായി ചെയ്തു കൊണ്ടിരുന്ന ജോലി മാവിസ് രാജി വച്ചിരിക്കുകയാണ്.

രണ്ട് മക്കളുള്ള ഇവര്‍ മസാച്യുസെറ്റസിലെ മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ ജോലി നോക്കുകയായിരുന്നു.

രണ്ട് രീതിയില്‍ മാവിസിനു സമ്മാനത്തുക കൈപ്പറ്റാം. ഒന്നുകില്‍ 30 വര്‍ഷം കൊണ്ട് മാവിസിന് തുക പിന്‍വലിക്കാം. അല്ലെങ്കില്‍ നികുതി പിടിച്ചതിനു ശേഷമുള്ള തുകയായ 480.5 മില്യന്‍ ഡോളര്‍ ഒറ്റയടിക്കും പിന്‍വലിക്കാം.

കുടുംബാംഗങ്ങളുടെ ജന്മദിനത്തീയതികള്‍ വരുന്ന ടിക്കറ്റാണ് മാവിസ് തിരഞ്ഞെടുത്തത്. ചിക്കോപ്പിയിലെ ഒരു കടയില്‍നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്.

ഒരു വ്യക്തിക്കു മാത്രമായി ഇത്ര വലിയ തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നതും ഇത് ആദ്യമായാണ്.

Top