44-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;മികച്ച നടൻ നിവിൻ പോളി, നടി മഞ്ജു വാര്യർ

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ പ്രഖ്യാപിക്കപ്പെടുന്ന ഫിലിം ക്രിട്ടിക്സ് അവാർഡുകൾ അനൗൺസ് ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് പോലെ തന്നെ യുവ ചരിത്രകാരന്മാരും അഭിനേതാക്കളും തന്നെയാണ് ഒട്ടുമിക്ക അവാർഡുകളും കരസ്ഥമാക്കിയിരിക്കുന്നത്.

മികച്ച സിനിമ : ജെല്ലിക്കെട്ട്
മികച്ച സംവിധായക: ഗീതു മോഹൻദാസ് (മൂത്തോൻ)
മികച്ച നടൻ : നിവിൻ പോളി (മൂത്തോൻ)
മികച്ച നടി : മഞ്ജു വാര്യർ (പ്രതി പൂവൻ കോഴി)

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)

മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),ചെമ്പന്‍ വിനോദ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)
മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ്. (ചിത്രം : സമയയാത്ര)
മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)
മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)
മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)
മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)
മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)
മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)
മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)
മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)
മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)
മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)
പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)
മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി. നാഥ്)
സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)
ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :
1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:
സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം)
നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)
നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)
കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)
ഗാനരചന: റോബിന്‍ അമ്പാട്ട് (ചിത്രം: ഒരു നല്ല കോട്ടയംകാരന്‍).

Top