നിപ പോസിറ്റീവായ 39കാരന്റെ ആരോഗ്യ നില തൃപ്തികരം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്: നിപ പ്രതിരോധത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് നിപ പോസിറ്റീവായ 39കാരന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില സ്റ്റേബിളാണ്. ഇയാള്‍ക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ട്. ആശുപത്രിയില്‍ വച്ചാണ് സമ്പര്‍ക്കമെന്നും മന്ത്രി പറഞ്ഞു.

192സാമ്പിള്‍ ഒരേ സമയം പരിശോധിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബില്‍ നടത്താം. കണ്‍ഫേംചെയ്യാന്‍ ഉള്ള ടെസ്റ്റ് എന്‍ഐവി പൂനെ മൊബൈല്‍ ലാബില്‍ ചെയ്യാം. കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ട ആള്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്‍ തുടരണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ല. 9വയസുകാരന്‍ വെന്റിലേറ്ററില്‍ ആണെങ്കിലും സ്റ്റേബിള്‍ ആണെന്നും മന്ത്രി വീണാജോര്‍ജ് പറഞ്ഞു.ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‌ക് കോണ്‍ടാക്ട്ടില്‍ ഉള്ള മുഴുവന്‍ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top