ഗസ്സയിലേക്ക് സഹായവുമായി സൗദിയുടെ 38ാമത് വിമാനം ഈജിപ്തിലെ അല്‍ അരീഷിലെത്തി

യാംബു: ദുരിതാശ്വാസ വസ്തുക്കളുമായി സൗദി അറേബ്യയുടെ 38ാമത് വിമാനം ഈജിപ്തിലെ അല്‍ അരീഷിലെത്തി. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ ദുരിതത്തിലായ ഫലസ്തീനികള്‍ക്ക് എത്തിക്കുന്ന സഹായത്തിന്റെ ഭാഗമായാണ് 23 ടണ്‍ വസ്തുക്കള്‍ അല്‍അരീഷ് വിമാനത്താവളത്തിലെത്തിച്ചത്. സൗദിയുടെ ജീവകാരുണ്യ ഏജന്‍സിയായ കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) മേല്‍ നോട്ടത്തിലാണ് ഗസ്സയിലേക്കുള്ള സഹായം വിതരണം നടക്കുന്നത്. ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള സൗദി ദേശീയ ധനസമാഹരണ കാമ്പയിന്‍ ഇതുവരെ 605 ശതകോടി റിയാലിലധികം സമാഹരിച്ചതായി അധികൃതര്‍ പറഞ്ഞു.

രാജ്യത്തെ സ്വദേശികളും വിദേശികളുമായ 13.7 ലക്ഷത്തിലധികം ആളുകള്‍ ‘സാഹിം’ പോര്‍ട്ടല്‍ വഴി സംഭാവന ചെയ്തു. ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിര്‍ലോഭമായ സാമ്പത്തിക സഹായം ഇപ്പോഴും അനിവാര്യമാണ്. https://sahem.ksrelief.org/Gaza എന്ന പോര്‍ട്ടലും അല്‍രാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പറും വഴി എല്ലാവര്‍ക്കും എളുപ്പത്തില്‍ ഇപ്പോഴും സംഭാവന അയക്കാം.

Top