ഐഎംഎ പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു

doctors

കോഴിക്കോട്: ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്.

ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂയെന്ന് ഐ.എം.എ കേരളഘടകം അറിയിച്ചിരുന്നു.

Top