പ്രണയപരാജയം; 21 കാരിയും കാമുകനും നിറയൊഴിച്ച് മരിച്ച നിലയില്‍

ബാര്‍മര്‍: വിവാഹിതയായ യുവതിയേയും കാമുകനേയും നിറയൊഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു.

അഞ്ജു സത്താര്‍, ശങ്കര്‍ ചൗധരി എന്നിവരാണ് സ്വയം നിറയൊഴിച്ച് മരണപ്പെട്ടത്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം.ബാര്‍മറിലുള്ള ശ്മശാനത്തിന് സമീപമാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.സമീപത്ത് നിന്ന് രണ്ട് നാടന്‍ തോക്കുകളും ലഭിച്ചു.

21കാരനായ ശങ്കറുമായി അഞ്ജു ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരാളുമായി അഞ്ജുവിന്റെ വിവാഹം നടത്തുകയും ചെയ്തിരുന്നു.

ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

Top