ഓസ്കർ നോമിനേഷനുകളുടെ ചുരുക്കപട്ടിക ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യ

95 -ാമത് ഓസ്കർ നോമിനേഷനുകൾ ഇന്നറിയാം. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പട്ടിക പ്രഖ്യാപിക്കുക. മികച്ച സംവിധായകൻ, നടൻ, നടി,ചിത്രം എന്നിവയ്ക്കുള്ള ഓസ്കർ നോമിനേഷനിലാണ് ആര് നേടുമെന്നാണ് ലോകം ഒറ്റുനോക്കുന്നത്

ആർആർആർ, ചെല്ലോ ഷോ, ഓൾ ദാറ്റ് ബ്രീത്ത്സ്, ദ എലിഫന്റ് വിസ്‌പേഴ്സ് എന്നീ നാല് ചിത്രങ്ങളിലാണ് ഇന്ത്യൻ പ്രതീക്ഷ . ഷൗനക് സെന്നിന്റെ ഓൾ ദാറ്റ് ബ്രീത്ത്സ്, കാർത്തികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്‌പേഴ്സ്എ ന്നിവ ഡോക്യുമെന്ററി ഫീച്ചർ, ഷോർട്ട് ​ഗണത്തിലാണ് ഇടം നേടിയത്. പരുക്കേറ്റ പക്ഷികളുടെ രക്ഷകരായ സഹോദരങ്ങളുടെ കഥയാണ് ഓൾ ദാറ്റ് ബ്രീത്ത്സ് പറയുന്നത്. ഉപേക്ഷിക്കപ്പെട്ട ആനകളുടെയും അവരുടെ സംരക്ഷകരുടെയും കഥപറയുന്ന തമിഴ് ഡോക്യുമെന്ററിയാണ് എലിഫന്റ് വിസ്‌പേഴ്സ്.

ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിട്ടാണ് ‘ഛെല്ലോ ഷോ’ ഓസ്കറിൽ എത്തുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ചിത്രം ഇടംനേടിയത്. സൗരാഷ്ട്രഗ്രാമത്തിലെ ഒരുകുട്ടിയുടെ സിനിമയോടുള്ള പ്രണയത്തിന്റെ കഥപറയുന്ന ​ഗുജറാത്തി ചിത്രം പാൻ നളിനാണ് സംവിധാനംചെയ്തത്. ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രീമിയർ ചെയ്‍തത്. സംവിധായകൻ പാൻ നളിനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട് പട്ടികയിൽ ഇടം പിടിക്കുമോയെന്നാണ് രാജ്യം ഒറ്റുനോക്കുന്നത് .കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്ന് എഴുതിയ ഗാനത്തിന് കീരവാണിയാണ് ഈണംനൽകിയത്.

മികച്ച സംവിധായക വിഭാഗത്തിൽ ടോഡ് ഫീൽഡ് (താർ), മാർട്ടിൻ മക്‌ഡൊണാഗ് (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ), സ്റ്റീവൻ സ്പിൽബർഗ് (ദി ഫാബെൽമാൻസ്), ഡാനിയൽ ഷീനെർട്ട്, ഡാനിയൽ ക്വാൻ (എവരിതിംഗ് എവരിവേഴ്‌സ് ഓൾ അറ്റ് വൺസ്) എന്നിവർ ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ചിത്ര വിഭാഗത്തിൽ ദി ഫാബെൽമാൻസ്, ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ, എവരിവെയേഴ്‌സ് ഓൾ അറ്റ് വൺസ് എന്നിവയാണ് ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ.

മികച്ച നടിക്കുള്ള വിഭാഗത്തിൽ ഡാനിയേൽ ഡെഡ്‌വൈലർ (ടിൽ), കേറ്റ് ബ്ലാഞ്ചെറ്റ് (ടാർ), വിയോള ഡേവിസ് (ദി വുമൺ കിംഗ്), മിഷേൽ വില്യംസ് (ദ ഫാബെൽമാൻസ്), മിഷേൽ യോ (എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്) എന്നിവർ ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച നടനുള്ള വിഭാഗത്തിൽ ബിൽ നൈഗി (ലിവിംഗ്), കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ), ബ്രണ്ടൻ ഫ്രേസർ (ദി വേൽ), ഓസ്റ്റിൻ ബട്‌ലർ (എൽവിസ്), പോൾ മെസ്‌കൽ (അഫ്‌റ്റേഴ്‌സൺ) എന്നിവർ നോമിനികളാകാൻ സാധ്യതയുണ്ട്.

മാർച്ച് പതിമൂന്നിനാണ് ഓസ്കർ പുരസ്കാര ചടങ്ങ് . ലോ എയിജൽസിലെ ഡോൽബി അറ്റ്മോസിലായിരിക്കും പുരസ്കാര വിതരണം

Top