2022 ലെ ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ലോസേഞ്ചല്‍സ്: 2022 ലെ ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്.

ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോര്‍ദാനും ട്രേസി എല്ലിസ് റോസും ചേര്‍ന്നാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.

പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെസ്റ്റ് സൈഡ് സ്‌റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, വില്‍ സ്മിത്ത് തുടങ്ങിയ താരങ്ങള്‍ മികച്ച നടന്‍ എന്ന കാറ്റഗറിലുണ്ട്. ഭൂട്ടാന്‍ ചിത്രമായ ‘ലുനാന: എ യാക്ക് ഇന്‍ ദി ക്ലാസ്സ്‌റൂം’ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നേരത്തെ മലയാളം ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം എന്നീ സിനിമകള്‍ ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു ചിത്രങ്ങളും പട്ടികയില്‍ ഇടം നേടിയില്ല. മാര്‍ച്ച് 27ന് ലോസേഞ്ചല്‍സില്‍ വെച്ചായിരിക്കും ഓസ്‌കാര്‍ ചടങ്ങ് നടക്കുക.

ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മികച്ച ചിത്രം:

ബെല്‍ഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാര്‍, ഡ്യൂണ്‍, കിംഗ് റിച്ചാര്‍ഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്‌മെയര്‍ അലയ്, ദി പവര്‍ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്‌റ്റോറി

മികച്ച സംവിധായകന്‍:

പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍, കെന്നത്ത് ബ്രനാഗ്, ജെയ്ന്‍ കാമ്പ്യന്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്

മികച്ച നടി:
ജെസീക്ക ചാസ്‌റ്റെയ്ന്‍, ഒലിവിയ കോള്‍മാന്‍, പെനലോപ്പ് ക്രൂസ്, നിക്കോള്‍ കിഡ്മാന്‍, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്

മികച്ച നടന്‍:

ഹാവിയര്‍ ബാര്‍ഡെം, ബെനഡിക്ട് കംബര്‍ബാച്ച്, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, വില്‍ സ്മിത്ത്, ഡെന്‍സല്‍ വാഷിംഗ്ടണ്‍

മികച്ച സഹനടി:
ജെസ്സി ബക്ക്‌ലി, അരിയാന ഡിബോസ്, ജൂഡി ഡെഞ്ച്, കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ്, ഔഞ്ജാന്യൂ എല്ലിസ്

മികച്ച സഹനടന്‍:

സിയാറന്‍ ഹിന്‍ഡ്‌സ്, ട്രോയ് കോട്‌സൂര്‍, ജെസ്സി പ്ലെമണ്‍സ്, ജെ കെ സിമ്മണ്‍സ്, കോഡി സ്മിറ്റ്മക്ഫീ

മികച്ച തിരക്കഥ:

ബെല്‍ഫാസ്റ്റ്, ഡോണ്ട് ലുക്ക് അപ്പ്, ലൈക്കോറൈസ് പിസ്സ, കിംഗ് റിച്ചാര്‍ഡ്, ദി വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡ്

മികച്ച അവലംബിത തിരക്കഥ:

കോഡ, ഡ്രൈവ് മൈ കാര്‍, ഡ്യൂണ്‍, ദി ലോസ്റ്റ് ഡോട്ടര്‍, ദി പവര്‍ ഓഫ് ദി ഡോഗ്

മികച്ച വസ്ത്രലങ്കാരം:

ക്രൂല്ല (ജെന്നി ബീവന്‍), സിറാനോ (മാസിമോ കാന്റിനി പരീനി), ഡ്യൂണ്‍ (ജാക്വലിന്‍ വെസ്റ്റ്), നൈറ്റ്‌മെയര്‍ അലയ് (ലൂയിസ് സെക്വീറ), വെസ്റ്റ് സൈഡ് സ്‌റ്റോറി (പോള്‍ ടേസ്വെല്‍)

മികച്ച ആനിമേറ്റഡ് ചിത്രം:

എന്‍കാന്റോ, ഫ്‌ലീ, ലൂക്കാ, ദി മിച്ചല്‍സ് വേഴ്‌സസ് ദി മെഷീന്‍സ്, റേ ആന്‍ഡ് ദി ലാസ്റ്റ് ഡ്രാഗണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം:

ഡ്രൈവ് മൈ കാര്‍(ജപ്പാന്‍), ഫ്‌ലീ(ഡെന്മാര്‍ക്ക്), ദി ഹാന്‍ഡ് ഓഫ് ദി ഗോഡ്(ഇറ്റലി), ലുനാന: എ യാക്ക് ഇന്‍ ദി ക്ലാസ്സ്‌റൂം(ഭൂട്ടാന്‍), ദി വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡ്(നോര്‍വേ)

മികച്ച വിഷ്വല്‍ എഫക്റ്റ്‌സ്:

ഡ്യൂണ്‍, ഫ്രീ ഗയ്, ഷാങ് ചി ആന്‍ഡ് ദി ലെജന്‍ഡ് ഓഫ് ദി ടെന്‍ റിങ്‌സ്, നോ ടൈം ടു ഡൈ, സ്‌പൈഡര്‍മാന്‍ നോ വേ ഹോം

മികച്ച ചായാഗ്രഹണം:

ഡ്യൂണ്‍ (ഗ്രെഗ് ഫ്രേസര്‍), നൈറ്റ്‌മെയര്‍ അലയ് (ഡാന്‍ ലോസ്റ്റന്‍), ദി പവര്‍ ഓഫ് ദി ഡോഗ് (ആരി വെഗ്‌നര്‍),ദി ട്രാജഡി ഓഫ് മാക്ബത്ത് (ബ്രൂണോ ഡെല്‍ബോണല്‍), വെസ്റ്റ് സൈഡ് സ്‌റ്റോറി (ജനുസ് കാമിന്‍സ്‌കി)

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട്:

അഫയേഴ്‌സ് ഓഫ് ദി ആര്‍ട്ട്, ബെസ്റ്റിയ, ബോക്‌സ്ബാലെ, റോബിന്‍ റോബിന്‍, വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍

മികച്ച ശബ്ദം:

ബെല്‍ഫാസ്റ്റ്, ഡ്യൂണ്‍, നോ ടൈം ടു ഡൈ, ദി പവര്‍ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്‌റ്റോറി

Top