20കാരിയായ ബോക്‌സര്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കൊല്‍ക്കത്ത: 20കാരിയായ ബോക്‌സര്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ദേശീയ ടൂര്‍ണ്ണമെന്റുകളില്‍ മത്സരിച്ചിട്ടുള്ള പശ്ചിമ ബംഗാള്‍ സ്വദേശി ജ്യോതി പ്രധാന്‍ ആണ് മരിച്ചത്. ഭവാനിപുര്‍ ബോക്‌സിംഗ് അസോസിയേഷനിലെ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ച് ജ്യോതി പ്രധാന്‍.

അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Top