ഫൈസര്‍ വാക്സിന്റെ 19-ാമത്തെ ബാച്ച് കുവൈത്തില്‍ എത്തിച്ചു

കുവൈത്ത് സിറ്റി: ഫൈസര്‍ വാക്സിന്റെ 19-ാമത്തെ ബാച്ച് കുവൈത്തില്‍ എത്തിച്ചു. ഞായറാഴ്ച എമിറേറ്റ്സ് വിമാനത്തിലാണ് ഒരു ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തിച്ചത്.

നിലവില്‍ ഫൈസര്‍, ഓക്സ്ഫഡ് ആസ്ട്രെസെനിക്ക വാക്സിനുകളാണ് കുവൈത്തില്‍ നല്‍കുന്നത്. ജോണ്‍സണ്‍ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ വാക്സിനുകള്‍ കൂടി എത്തിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഷിപ്പ്മെന്റ് നടന്നിട്ടില്ല. കൊവിഡ് വാക്സിനേഷന്‍ ദൗത്യം വേഗത്തിലാക്കാന് കൂടുതല്‍ ഡോസ് വാക്സിന്‍ ലഭിക്കേണ്ടതുണ്ട്.

 

Top