ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്ന് സൂചന

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്ന് സൂചന. മെയ് 26നാണ് സീസണ്‍ അവസാനിക്കുക. വനിതാ പ്രീമിയര്‍ ലീഗ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 17 വരെ നടക്കുമെന്നും സൂചനയുണ്ട്. ക്രിക്ബസാണ് തിയതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എങ്കിലും ബിസിസിഐയുടെ ഭാഗത്ത് നിന്ന് തിയതിയുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജൂണ്‍ ഒന്നിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പെ ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കേണ്ടതുണ്ട്. നിലവില്‍ എല്ലാ രാജ്യത്തെയും താരങ്ങള്‍ ഐപിഎല്‍ കളിക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഉറപ്പ് നല്‍കിയതായി ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഈ വര്‍ഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഐപിഎല്‍ തിയ്യതികള്‍ വൈകുന്നത്. ഏതെങ്കിലും നഗരങ്ങള്‍ക്ക് ഐപിഎല്‍ മത്സരം നടത്താന്‍ കഴിയില്ലെങ്കില്‍ പകരം വേദി നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ തന്നെ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Top