ഐപിഎല്‍ പതിനാലാം സീസണ്‍ നാളെ പുനരാരംഭിക്കും

കൊവിഡ് വ്യാപനം കാരണം പ്രതിസന്ധി നേരിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണിന് നാളെ വീണ്ടും തിരി തെളിയും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.

പോയിന്റ് പട്ടികയില്‍ 12 പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സാണ് മുന്നില്‍. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റണ്‍ വേട്ടക്കാരില്‍ 380 റണ്‍സുമായി ശിഖര്‍ ധവാനാണ് പട്ടികയില്‍ ഒന്നാമത്. കെ.എല്‍. രാഹുല്‍ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസണ്‍ (277) എന്നിവരാണ് പിന്നില്‍.

 

Top