ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 125-ാം എഡിഷന് ചൊവ്വാഴ്ച തുടക്കം

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 125-ാം എഡിഷന് ചൊവ്വാഴ്ച തുടക്കം. ബാഡ്മിന്റണിലെ ഏറ്റവും പെരുമയുള്ള ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സിലാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. ഫ്രഞ്ച് ഓപ്പണില്‍ കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തില്‍, ലോക ഒന്നാംനമ്പര്‍ ജോഡികളായ ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇറങ്ങുന്നു.

ചരിത്രത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ളത്. പുരുഷ സിംഗിള്‍സില്‍ പ്രകാശ് പദുക്കോണും (1980), പി. ഗോപീചന്ദും (2001). ലക്ഷ്യസെന്‍ (2022) റണ്ണറപ്പായി. വനിതകളില്‍ സൈന നേവാള്‍ (2015) ഫൈനലില്‍ കീഴടങ്ങി.

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യസെന്നും മലയാളിതാരം എച്ച്.എസ്. പ്രണോയിയും വനിത സിംഗിള്‍സില്‍ പി.വി. സിന്ധുവും കിരീടപ്രതീക്ഷയിലാണ്. വനിതാ ഡബിള്‍സില്‍ കഴിഞ്ഞതവണ സെമിഫൈനലില്‍ കടന്ന മലയാളിതാരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും പ്രതീക്ഷയിലാണ്.

Top