രക്ഷാപ്രവര്‍ത്തനത്തിനിടെ വിടവാങ്ങിയ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഗുഹയില്‍ നിന്നും ഫുട്‌ബോള്‍ ടീമിനേയും കോച്ചിനേയും രക്ഷപ്പെടുത്താന്‍ സ്വന്തം ജീവന്‍ പോലും നല്‍കിയ സമന്‍ കുനന്‍ എന്ന രക്ഷാപ്രവര്‍ത്തകന്റെ ഭാര്യയുടെ ഓര്‍മക്കുറിപ്പുകള്‍ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്.

അദ്ദേഹത്തിന്റെ ഭാര്യ വലീപോന്‍ കുനന്‍ ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഓരോരുത്തരെയും നൊമ്പരപ്പെടുത്തുന്നത്.

‘നീ എന്റെ ഹൃദയമാണ്, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഒരുപാട് മിസ് ചെയ്യുന്നു. ഉണരുമ്പോള്‍ ഇനി ഞാന്‍ ആരെയാണ് ചുംബിക്കുക” ഇരുവരും തമ്മിലുള്ള ഫോട്ടോയോടൊപ്പം അവര്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു.

ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടയില്‍ ഓക്‌സിജന്‍ കിട്ടാതായതോടെ അബോധാവസ്ഥയിലാകുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു സമണ്‍ കുനന്‍ എന്ന ഈ വീരനായകന്‍.

Top