പെരിയ കേസിൽ സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസിൽ അന്വേഷണം ആരംഭിച്ചിട്ടും ബന്ധപ്പെട്ട  രേഖകൾ സർക്കാർ നൽകുന്നില്ലയെന്ന് സിബിഐ പറയുന്നു . ഇക്കാര്യങ്ങൾ സിബിഐ സുപ്രീംകോടതിയെ അറിയിക്കും. സിബിഐ സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ ഫയൽ ചെയ്യും. ചൊവ്വാഴ്ച സിബിഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും.

Top