കൊറോണയെ നേരിടാന്‍ ‘കടല്‍പായല്‍’ ഉത്തമമെന്ന്

തോപ്പുംപടി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ‘കടല്‍പ്പായല്‍’ ഉത്തമമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്റ്റ്) കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിഫ്റ്റിലെ ഗവേഷകര്‍ തയ്യാറാക്കിയ ലേഖനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ആഷിഷ് കെ. ഝാ, ഡോ. സുശീല മാത്യു, ഡയറക്ടര്‍ കൂടിയായ ഡോ. സി.എന്‍. രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണ ലേഖനം തയ്യാറാക്കിയത്. കടല്‍പ്പായലില്‍ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കടല്‍പ്പായല്‍ ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍ സിഫ്റ്റ് നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബിസ്‌കറ്റുകള്‍, കുക്കീസ്, ജ്യൂസുകള്‍, യോഗര്‍ട്ട്, കാപ്‌സ്യൂള്‍സ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. സാനിറ്റൈസര്‍ ഉത്പാദനത്തിനും കടല്‍പ്പായല്‍ ഉപയോഗിക്കാമെന്ന് ഗവേഷണത്തിലൂടെ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

Top