തസ്ലീമ നസ്രിന് ഇന്ത്യയില്‍ താമസിക്കാന്‍ സമയപരിധി നീട്ടിനല്‍കി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന് ഇന്ത്യയില്‍ താമസിക്കാനുള്ള സമയ പരിധി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടി നല്‍കി. 2020 ജൂലൈ വരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.

തനിക്ക് താമസിക്കാനുള്ള അനുമതി നല്‍കിയതിന് ട്വിറ്ററിനാണ് തസ്ലീമ നസ്രിന്‍ ആദ്യം നന്ദി പറഞ്ഞത്. ജൂലൈ 16-ന് തന്റെ സമപരിധി അവസാനിക്കുമെന്ന് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. തുടര്‍ന്ന് തന്നെ ട്വിറ്ററില്‍ സപ്പോര്‍ട്ട് ചെയ്തവര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അവര്‍ നന്ദി പറഞ്ഞുകൊണ്ട് വീണ്ടും ട്വീറ്റ് ചെയ്തു.

ലജ്ജ എന്ന വിവാദ നോവല്‍ എഴുതിയതിന് പിന്നാലെയാണ് തസ്ലീമ നസ്രിന് ബംഗ്ലാദേശ് വിടേണ്ടി വന്നത്.

Top