ഇതാണ് വിലയെങ്കിൽ പാവപ്പെട്ടവൻ എന്ത് കഴിക്കും? മോദിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി തരൂർ

ഡൽഹി: വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ പഴയ വിഡിയോ പങ്കുവച്ച് ശശി തരൂർ എംപി. 2013ൽ മുൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയിൽ ചോദിക്കുന്നത്.

ഇതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന തലക്കെട്ടോടെയാണ് തരൂരിന്റെ പോസ്റ്റ്. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മൻമോഹൻ സിം​ഗിനെതിരെ രൂക്ഷ വിമർശനമാണ് വിഡിയോയിൽ ഉന്നയിക്കുന്നത്. ” അവശ്യ സാധനങ്ങളുടെ വില ഇങ്ങനെയാണെങ്കിൽ പാവപ്പെട്ടവൻ എന്ത് കഴിക്കും? വിലക്കയറ്റത്തെ പറ്റി പ്രധാനമന്ത്രി(മൻമോഹൻ സിം​ഗ്) ഒരക്ഷരം മിണ്ടുന്നുണ്ടോ? പ്രധാന മന്ത്രിയ്ക്ക് അഹങ്കാരമാണ്.” – മോദി പറയുന്നു.

Top