തരൂരിന് രാഷ്ട്രീയ പക്വതയുടെ കുറവ്; കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍ വരമ്പുകള്‍ അറിയില്ല. വിശ്വ പൗരന്‍ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ല. ദേശീയ നേതൃത്വത്തില്‍ മാറ്റം വണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top