‘സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവാണ് തരൂർ’; വോട്ട് ഖാർഗെയ്ക്കെെന്ന് മുരളീധരൻ

തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ഖാർഗേക്ക് നൽകുമെന്ന് കെ മുരളീധരൻ എംപി. ശശി തരൂരിന് സ്നേഹം മാത്രം. തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണ്. താൻ എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല . അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ വിമത സ്ഥാനാർഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്. പ്രചരണം നടത്തുന്നവർ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവയ്ക്കണം. ഖാർ​ഗെയുടെ പ്രായം ഒരു പ്രശ്നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാർഗെ ആണ്. താഴെ തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവ് ആണ് ഖാർ​ഗെയെന്നും കെ മുരളീധരൻ പറഞ്ഞു.

Top