സൗഹൃദ മത്സരമെന്ന് പറയുമ്പോഴും പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ച് തരൂരും ഖാർഗെയും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സൗഹൃദ മത്സരമെന്ന് പറയുമ്പോഴും നേതാക്കൾ തമ്മിലുള്ള വിമർശനങ്ങൾ കടുത്ത മത്സരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഖാർഗയെ പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്ന് ശശി തരൂർ എം പി പറഞ്ഞതാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പാർട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിതെന്നും പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരുമെന്നും തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും തരൂർ പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയും എതിർ സ്ഥാനാർത്ഥി ശശി തരൂരും പ്രചാരണം ആരംഭിച്ചു.

അതേസമയം അധ്യക്ഷ പദത്തിലേക്ക് സമവായ സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന നിലപാടിൽ ശശി തരൂർ ഉറച്ച് നിന്നതോടെയാണ് മത്സരമായതെന്നും ഖാർഗെ വ്യക്തമാക്കി. പ്രചരണ പരിപാടികൾക്കായി ശശി തരൂർ മഹാരാഷ്ട്രയിൽ തുടരുകയാണ്ഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധിജിയുടെ പ്രശസ്ത വചനം തരൂർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ആദ്യം അവർ നിങ്ങളെ അവഗണിക്കും,പിന്നെ നിങ്ങളെ നോക്കി ചിരിക്കും,പിന്നെ അവർ നിങ്ങളുമായി പോരാടും,അവസാനം നിങ്ങൾ ജയിക്കും- എന്ന വാക്കുകളായിരുന്നു തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഖാ‍‍ർഗെയാണെങ്കില്‍ പാർട്ടിയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും നിലവിലെ രീതി തുടരുകയേ ഉള്ളുവെന്ന സന്ദേശം നല്‍കി വോട്ടർമാരെ സ്വാധീനിക്കാനാണ് തരൂരിന്‍റെ ശ്രമം. എന്നാല്‍ ഇതിനോട് കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞാണ് ഖാർഗെ മറുപടി നല്‍കിയത്.നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താ‍ൻ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാർഗെ വെളിപ്പെടുത്തി.

Top