പ്രശ്‌നങ്ങള്‍ ഗുരുതരം, മുതിര്‍ന്ന നേതാക്കളുടെ തമ്മിലടി പരിഹരിക്കണമെന്ന് താരിഖ് അന്‍വര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്നും എത്രയും വേഗം പരിഹാരം കാണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസ് പുനസംഘടന സുഗമമായി നടക്കണമെങ്കില്‍ ആദ്യം മുതിര്‍ന്ന നേതാക്കളുടെ തമ്മിലടി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വി.എം സുധീരന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി. എഐസിസിയില്‍ നിന്നുള്ള രാജിയാണ് നേതൃത്വം തള്ളിയത്. വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ആശയ വിനിമയ പ്രശ്‌നം മാത്രമെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വിശദീകരിച്ചു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും താരിഖ് അന്‍വര്‍ സൂചിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും താരിഖ് ചൂണ്ടിക്കാട്ടി.

മാത്രമല്ല, കെപിസിസി പുനഃസംഘടന ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്നും, സെമി കേഡര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top