ടിക് ടോക് വീഡിയോ; താര കല്യാണിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനിലും സിനിമകളിലും ഒട്ടേറെ വേഷങ്ങള്‍ ചെയ്ത നടി താര കല്യാണ്‍ ഏവര്‍ക്കും സുപരിചിതയാണ്. സിനിമകളില്‍ മാത്രമല്ല താരവും താരത്തിന്റെ മകളും ടിക് ടോകില്‍ പല വീഡിയോളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ടിക് ടോക്കില്‍ താരത്തിനെതിരെ കുടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

താരം തന്നെ പങ്കുവച്ച വീഡിയോക്ക് നേരയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഹലോ ഫ്രണ്ട്‌സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നും പറയുന്ന വീഡിയോ ആണ് താരം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്.

മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വന്ന വൃദ്ധയ്ക്ക് അമ്പത് രൂപ കൊടുക്കുന്ന വീഡിയോ ആണിത്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഈ വീഡിയോയുടെ വാസ്തവം എന്തെന്ന് വ്യക്തമല്ല.

എന്നാല്‍ അമ്പത് രൂപ നല്‍കി അത് ടിക് ടോക്കില്‍ വീഡിയോ ആയി പോസ്റ്റ് ചെയ്തത് നടിയുടെ നടപടി അല്‍പത്തരമാണെന്നും ഉള്ള കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്.

Top