യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി, ക്രാഷ് ടെസ്റ്റില്‍ ഫുൾ മാർക്ക്‌ നേടി ഥാര്‍

ഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ എൻ‌സി‌എപി നടത്തിയ സുരക്ഷാ പരിശോധനയിൽ മികച്ച പ്രകടനവുമായി മഹീന്ദ്രയുടെ പുത്തന്‍ ഥാര്‍. ഗ്ലോബൽ എൻ‌സി‌എപിയുടെ ‘സേഫ് കാർസ് ഫോർ ഇന്ത്യ’ ക്രാഷ് ടെസ്റ്റുകളിൽ മഹീന്ദ്ര ഥാര്‍ 2020 മുതിർന്നവർക്കും കുട്ടികൾക്കുമായി ഫോർ സ്റ്റാർ റേറ്റിംഗുകൾ നേടി. കുട്ടികളുടെ സുരക്ഷയിൽ 49 ൽ 41.11 പോയിൻറും ലഭിച്ചിട്ടുണ്ട്​.

ഇതുവരെ പരീക്ഷിച്ച എല്ലാ കാറുകളിലും ഏറ്റവും ഉയർന്ന സ്‍കോറാണിത്​. ആഗോള ക്രാഷ്​ ടെസ്​റ്റിൽ അഞ്ച് സ്​റ്റാർ നേടിയ ആദ്യത്തെ മഹീന്ദ്ര വാഹനമായ എക്​സ്​ യു വി 300 പോലും കുട്ടികളുടെ സുരക്ഷയിൽ 37.44 പോയിൻറുകൾ മാത്രമാണ് നേടിയത്​.മുതിർന്നവരുടെ സംരക്ഷണത്തിനായുള്ള മഹീന്ദ്ര ഥാറി​ന്‍റെ മൊത്തത്തിലുള്ള സ്കോർ 17 ൽ 12.52 പോയിൻറാണ്.

Top