ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥ പറഞ്ഞ് സാന്‍ഡ് കി ആങ്ക്; ടീസര്‍ പുറത്തുവിട്ടു

തപ്സി പന്നു നായികയായി എത്തുന്ന പുതിയ ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. തപ്സിക്കു പുറമേ പ്രധാന കഥാപാത്രമായി ഭൂമിയും എത്തുന്നുണ്ട്. തുഷാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 25ന് തീയ്യേറ്ററുകളില്‍ എത്തും.

Top