തപ്സിയുടെ പുതിയ ബോളിവുഡ് ചിത്രം; ‘തപ്പഡി’ലെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി

പ്സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തത്.

ഭര്‍ത്താവ് തല്ലിയപ്പോള്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. രത്ന പഥക് ഷാ, തന്‍വി അസ്മി, ദിയ മിര്‍സ, രാം കപൂര്‍, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. 2020 ഫെബ്രുവരി 28 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top