Thanoor tanker Lorry accident; four injured

മലപ്പുറം: താനൂരില്‍ ടാങ്കറില്‍ നിന്നും ചോര്‍ന്ന വിമാന ഇന്ധനത്തിന് തീപിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് മലപ്പുറം താനൂരില്‍ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ വാതക ചോര്‍ച്ച ഉണ്ടായത്.

താനൂര്‍ പ്രിയ ടാക്കീസിന് സമീപമായിരുന്നു അപകടം. 20,000 ലിറ്റര്‍ വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി.

അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാരമായ പരുക്കേറ്റിരുന്നു. സ്‌ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും വാഹനങ്ങള്‍ തിരിച്ചു വിട്ടു. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Top