ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ നേടിയത് 45 കോടി

ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നേടിയത് 45 കോടി രൂപയുടെ കളക്ഷനാണ്. ഗിരീഷ് എ ഡിയാണ് ചിത്രം ഒരുക്കിയത്. അണിയറ പ്രവര്‍ത്തകരാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജന്‍ എന്നീ കുട്ടിത്താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘രവി പദ്മനാഭന്‍’ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നു. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top