‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’; ആദ്യഗാനം മെഗാസ്റ്റാര്‍ മമ്മൂട്ടി നാളെ പുറത്തിറക്കും

ള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിലെ ആദ്യ ഗാനം
നാളെ വൈകീട്ട് ആറു മണിക്ക് മെഗാ സ്റ്റാര്‍ മമ്മൂട്ടി പുറത്തിറക്കുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിടുക.

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃശൂര്‍ കഥാപശ്ചാത്തലമായാണ് കഥ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവരുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

നിര്‍മ്മാതാക്കളില്‍ ഒരാളായ ജോമോനും വിനോദ് ഇല്ലംപള്ളയും ചേര്‍ന്നാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം.

Top