‘പ്രാർത്ഥനകൾക്ക് നന്ദി, വിശ്രമത്തിന് ശേഷം സജീവമാകും’; ആശുപത്രിയിൽ നിന്ന് മുനീറിന്റെ കുറിപ്പ്

മലപ്പുറം: ചികിത്സ വിവരങ്ങൾ പങ്കുവച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐ സി യുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ച മുനീർ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചു.

മുനീറിന്റെ കുറിപ്പ്

പ്രിയമുള്ളവരെ,
എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.
എന്റെ ആൻജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി.

Top