വേലയില്ലാ പട്ടാധാരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷും സംവിധായകന്‍ വേല്‍രാജും ഒന്നിക്കുന്ന തങ്കമകന്‍ ഡിസംബര്‍ 18ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്.
അനിരുദ്ധ് ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാമന്തയും എമി ജാക്‌സണുമാണ് നായികമാര്‍. കെ.എസ്.രവികുമാര്‍, രാധിക ശരത്കുമാര്‍, സതീശ് എന്നിവരും ചിത്രത്തിലുണ്ട്. മാരിയാണ് ഒടുവില്‍ റിലീസ് ചെയ്ത ധനുഷ് ചിത്രം.


