‘തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു

സുജന്‍ ആരോമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അര്‍ജുന്‍, ഭഗത്, ബൈജു, സുധിര്‍ കരമന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

സുജന്‍ ആരോമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ദേവിക നമ്പ്യാര്‍, ആര്യ, സീമ.ജി.നായര്‍,കലാഭവന്‍ നവാസ്, മണികണ്ഠന്‍, സൂരജ്, ഡോ.സജിമോന്‍ പാറയില്‍,സിനോജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സ്പാറയില്‍ ക്രീയേഷന്‌സിന്റെ ബാനറില്‍ ഡോ. സജിമോന്‍ പാറയില്‍ ആപ്പിള്‍ സിനിമയുമായി ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും

Top