‘നന്ദി എന്റെ മകനേ’.. നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി.ഉഷ

ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി.ഉഷ. ‘മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മോനെ’. വികാരനിര്‍ഭരമായി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഉഷയുടെ ട്വീറ്റ്.

മുപ്പത്തിയേഴ് കൊല്ലം മുന്‍പ് ലോസ് ആഞ്ജലീസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ ഉറപ്പിച്ച മെഡലാണ് ഉഷയ്ക്ക് നഷ്ടമായത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡിലായിരുന്നു ഉഷയുടെ ഫിനിഷ്.

ഉഷ മെഡലണിഞ്ഞുവെന്ന് സകലരും കരുതി. എന്നാല്‍, ഫോട്ടോഫിനിഷിന്റെ വിധിയെഴുത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം തകര്‍ത്തു. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തില്‍ റുമാനിയയുടെ ക്രിസ്റ്റീന വെങ്കലം നേടുകയായിരുന്നു.

Top