‘കരുത്തു പകര്‍ന്നതിനും കൂടെ നിന്നതിനും നന്ദി’- പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

പാലക്കാട്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പം നിന്ന സിനിമാ താരം രമേഷ് പിരാടിക്ക് നന്ദി അറിയിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിനും നിര്‍ണായകമായ ഒരു വിജയത്തിന് കരുത്ത് പകര്‍ന്നതിനും നന്ദി അറിയിക്കുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ പിഷാരടിക്ക് നന്ദി അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് നടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തത്. നിര്‍ണായകമായ വിജയത്തിനായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ചതിന് ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ഷാഫി പറമ്പിലിന്റെ പ്രചരണത്തിനു എത്തിയ രമേഷ് പിഷാരടിയുടെ ചിത്രം പങ്കുവെച്ചായിരുന്നു നന്ദി അറിയിച്ചത്.

Top