തനി ഒരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ജയം രവിയും മോഹന്‍ രാജയും

jayam revi

യം രവിയെ നായകനാക്കി മോഹന്‍ രാജ ഒരുക്കിയ ചിത്രം തനി ഒരുവന്റെ മൂന്നാം വാര്‍ഷികദിനമാണ് ഇന്ന്. ഈ ചിത്രത്തിലൂടെ വില്ലന്‍ വേഷം ചെയ്തു വമ്പന്‍ തിരിച്ചു വരവ് നടത്തിയ അരവിന്ദ് സ്വാമി ആയിരുന്നു ഇതില്‍ ഏറെ കൈയടി നേടിയ താരം. 2015 ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത തനി ഒരുവനില്‍ ജയം രവി, അരവിന്ദ് സ്വാമി എന്നിവര്‍ക്ക് പുറമെ നയന്‍ താരയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഹിപ് ഹോപ് തമിഴ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറി. ഇപ്പോഴിതാ തനി ഒരുവന്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ന് തനി ഒരുവന്‍ 2 പ്രഖ്യാപിച്ചു കൊണ്ട് ജയം രവിയും സംവിധായകന്‍ മോഹന്‍ രാജയും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മോഹന്‍ രാജ തനി ഒരുവന്‍ 2 പ്രഖ്യാപിച്ചത്.

അദ്ദേഹത്തിന്റെ ഒപ്പം അനുജനും നടനുമായ ജയം രവിയും ഉണ്ടായിരുന്നു. ജയം രവി തന്നെ നായകനാവുന്ന തനി ഒരുവന്‍ 2 ആണ് തന്റെ അടുത്ത ചിത്രം എന്ന് മോഹന്‍ രാജ പറയുന്നു. ‘തനി ഒരുവന്‍ 2’ ഒന്നാം ഭാഗം പോലെ വില്ലനും നായകനും തമ്മിലുള്ള സൈക്കോളജിക്കല്‍ യുദ്ധം തന്നെയായിരിക്കുമെന്നാണ് സൂചന.

Top