സംസ്ഥാന സ്‌കൂള്‍ കായിക മേള ; തങ്ജം അലേര്‍ട്ട്‌സന്‍ സിംഗിന് ട്രിപ്പിള്‍ സ്വര്‍ണം

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ മണിപ്പൂരില്‍ നിന്നെത്തിയ തങ്ജം അലേര്‍ട്ട്‌സന്‍ സിംഗിന് ട്രിപ്പിള്‍ സ്വര്‍ണം.

ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് സിംഗ് സ്വര്‍ണം നേടിയത്. നേരത്തെ സബ് ജൂനിയര്‍ വിഭാഗം 100 മീറ്ററിലും ലോംഗ് ജംപിലും തങ്ജം സ്വര്‍ണം നേടിയിരുന്നു.

ഇതോടെ മീറ്റില്‍ ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ താരമാണ് തങ്ജം.

Top