വിസമയ്പ്പിക്കാന്‍ ചിയാന്‍ വിക്രം; ‘തങ്കലാന്‍’ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്

ചെന്നൈ: വിക്രത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’.പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം ഇതുവരെ നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കുതാണ് തങ്കലാനിലെ മേക്കോവര്‍.ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിക്രം, മാളിവിക മോഹന്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്റെ ടീസറില്‍ കാണാം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്റെ ഉദയം എന്നീ ക്യാപ്ഷനുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുണ്ട്.

2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് മുന്‍പ് പറഞ്ഞത്.

Top