മാറാത്തി ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു

താനെ: മാറാത്തി പിന്നണി ഗായിക ഗീതാ മാലി കാറപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് അപകടം ഉണ്ടായത്. രണ്ടു മാസത്തെ യുഎസ് സന്ദര്‍ശനത്തിനു ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭര്‍ത്താവ് വിജയ്യും നാസിക്കിലെ വീട്ടിലേക്കു പോകും വഴിയാണ് കാര്‍ അപകടത്തില്‍പ്പെത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് ദാരുണമായ സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡ്‌സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീതയേയും ഭര്‍ത്താവിനെയും ഷാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗായികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിനു തൊട്ടുമുന്‍പ് രണ്ടു മാസത്തെ യുഎസ് സന്ദര്‍ശനത്തിനു ശേഷം മുംബൈയില്‍ തിരിച്ചെത്തിയെന്ന് അറിയിച്ച് ഇവര്‍ സമൂഹമാധ്യമത്തില്‍ ഒരു സെല്‍ഫി പോസ്റ്റു ചെയ്തിരുന്നു. സിനിമകള്‍ക്കു പുറമേ നിരവധി സംഗീത ആല്‍ബങ്ങളിലും ഗീത പാടിയിരുന്നു.

Top