ബലാത്സംഗ കേസില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍

താനെ: മഹാരാഷ്ട്രയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നാല്‍പത് കാരനായ ലഖന്‍ ദേവ്കറാണ് അറസ്റ്റിലായത്. 50 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് പ്രതി സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഇതേ തുടര്‍ന്ന് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. നിരവധി വീഡിയോ ക്ലിപ്പുകളില്‍ കണ്ട ഒരാളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ചോദ്യം ചെയ്യലിനിടെ സ്ത്രീയുടെ മൊഴിയെ അടിസ്ഥാനമാക്കി ഇയാളുടെ ദേഹപരിശോധന നടത്തി. അപ്പോഴാണ് നെഞ്ചില്‍ കടിയേറ്റ പാട് കണ്ടത്. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top