‘താണ്ഡവ്’ വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ അറസ്റ്റ് തടയില്ല

റസ്റ്റ് തയണമെന്ന താണ്ഡവ് വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. സംവിധായകനും അഭിനേതാക്കളുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയില്‍ സംവിധായകന്‍ അലി അബ്ബാസ് സഫറും മറ്റുള്ളവര്‍ക്കും എതിരെ ചുമത്തപ്പെട്ട ക്രിമിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്  വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേട്ടത്.അഭിപ്രായ സ്വാതന്ത്ര്യം ആത്യന്തികമല്ല. ഒരു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പാത്രസൃഷ്ടി സാധ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 153-എ, 295-എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വെബ്‌സീരീസിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

Top