Thampanur Ravi-Saritha

തിരുവനന്തപുരം: സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ കേസ് എടുക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. മധ്യമേഖലാ ഡിഐജിക്ക് ലഭിച്ച പരാതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് നിയമോപദേശം തേടിയത്.

അതേസമയം ഇതേ വിഷയത്തില്‍ സിപിഐ പ്രാദേശിക നേതാവ് പി.കെ രാജു നല്‍കിയ പരാതി തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ തള്ളി. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സോളാര്‍ കേസുകള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മുഖ്യ മന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സരിതയെ തമ്പാനര്‍ രവി സ്വാധീനിക്കുന്നതായി പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു പരാതി. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന തരത്തില്‍ മൊഴി നല്‍കണമെന്ന് തമ്പാനൂര്‍ രവി തന്നോട് ആവശ്യപ്പെട്ടതായി സരിത പരസ്യമായി ആരോപിച്ചിരുന്നു.

Top