തമ്പാനൂര്‍ എസ്.ഐ സമ്പത്തിനെ പേരൂര്‍ക്കടയിലേക്ക് സ്ഥലം മാറ്റി

sampath

തിരുവനന്തപുരം: പ്രമുഖ ജ്വല്ലറിയുടെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടപെട്ട തമ്പാനൂര്‍ എസ്.ഐ സമ്പത്തിനെ സ്ഥലം മാറ്റി.

പേരൂര്‍ക്കടയിലേക്കാണ് സ്ഥലമാറ്റം. മുന്‍ എസ്.എഫ്.ഐ നേതാവായ സമ്പത്തിനെതിരായ നടപടി ഒഴിവാക്കാന്‍ സി.പി.എം നേതാക്കള്‍ ശക്തമായി ഇടപെട്ടതോടെയാണ് സ്ഥലമാറ്റത്തില്‍ ഒതുക്കിയത്.

കര്‍ക്കശക്കാരനായ ഓഫീസറായി അറിയപ്പെടുന്ന സമ്പത്ത് പരാതിക്കാരനുമായി ജ്വല്ലറി അധികൃതര്‍ ധാരണയിലെത്തിയതോടെയാണ് കേസ് എടുക്കാതെ പറഞ്ഞ് വിട്ടിരുന്നത്.

തങ്ങളുടെ സ്വര്‍ണ്ണത്തില്‍ ഒരു തരത്തിലുള്ള മായവും ഇല്ലെന്നും ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നതുമാണ് ജ്വല്ലറിയുടെ നിലപാട്.

എസ്.ഐയുടെ നടപടിക്കെതിരെ ജ്വല്ലറി ഉടമകള്‍ നല്‍കിയ പരാതിയില്‍ ആദ്യം സ്ഥലമാറ്റത്തിന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് അത് മരവിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: എം വിനോദ്

Top